മലപ്പുറം: ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍ മികച്ച പോളിങ്.
വൈകുന്നേരം പോളിങ് അവസാനിച്ചപ്പോള്‍ 71.50% പേര്‍ വോട്ട് രേഖപ്പെടുത്തി.
പാണക്കാട് സികെഎംഎം എഎല്‍പി സ്‌കൂളിലെ 97 ാം നമ്പര്‍ ബൂത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിയും രാവിലെ തന്നെ വോട്ടു ചെയ്തു.
ബിജെപി സ്ഥാനാര്‍ഥി എന്‍.ശ്രീപ്രകാശ് പാണ്ടിക്കാട് വെട്ടിക്കാട്ടില്‍ ജിഎം എല്‍പി സ്‌കൂളിലും വോട്ട് ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി .എംബി ഫൈസലിന് മണ്ഡലത്തില്‍ വോട്ടില്ല.
യുഡിഎഫിന് മികച്ച ഭൂരിപക്ഷമുണ്ടാകുമെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. പോളിംഗ് ശതമാനം വര്‍ധിക്കുമെന്നും നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
അന്തിമ തീരുമാനം ജനങ്ങളുടേതാണെന്നും ആരു ജയിച്ചാലും നേരിയ ഭൂരിപക്ഷം മാത്രമെ ഉണ്ടാകുകയുള്ളുവെന്ന് സിപിഎം നേതാവ് ടികെ ഹംസ പ്രതികരിച്ചു.
മുസ്ലീലിംഗിന്റെ മലപ്പുറം എം പി ആയിരുന്ന അന്തരിച്ച ഇ അഹമ്മദിന്റെ സ്ഥാനത്തേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഏപ്രില്‍ 17ാം തീയതിയാണ് വോട്ടെണ്ണല്‍ നടക്കുന്നത്.