മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി എന്‍ ശ്രീപ്രകാശ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും മലപ്പുറത്തു നടന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനടക്കമുള്ള നേതാക്കളോടൊത്താണ് എന്‍ ശ്രീപ്രകാശ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ശ്രീപ്രകാശ് തന്നെയായിരുന്നു മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ഥി.
മലപ്പുറത്തു നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ ഉദ്ഘാടനം ചെയ്തു. യുപി തെരഞ്ഞെടുപ്പിലേതുപോലെ മലപ്പുറത്തും മുസ്ലിംകള്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് എച്ച് രാജ പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി ഫൈസലും കഴിഞ്ഞദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.