മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ഡിവൈഎഫ്ഐ നേതാവ് എം ബി ഫൈസല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ ഭരണത്തിന്റെ വിലയിരുത്തലാകും ഉപതിരഞ്ഞെടുപ്പ്. വര്‍ഗീയതക്കെതിരായ തിരഞ്ഞെടുപ്പായിരിക്കുമെന്നും കോടിയേരി പറഞ്ഞു
വിജയപ്രതീക്ഷയോടെയാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങുന്നതെന്ന് എം ബി ഫൈസല്‍ പ്രതികരിച്ചു.
പാര്‍ട്ടി നല്കിയ അംഗീകാരമാണിത്. ഉത്തരവാദിത്വത്തോടെ നിറവേറ്റും. തെരഞ്ഞെടുപ്പില്‍ പ്രധാനമായും ദേശീയ രാഷ്ട്രീയമാകും ചര്‍ച്ചാ വിഷയമാകുകയെന്നും ഫൈസല്‍ പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റുമാണ് എംബി ഫൈസല്‍.
യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പി കെ കുഞ്ഞാലിക്കുട്ടിയും ബി ജെ പി സ്ഥാനാര്‍ത്ഥിയായി ശ്രീപ്രകാശുമാണ് മത്സരിക്കുന്നത്.