മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ ഈ മാസം പതിനഞ്ചിന് പ്രഖ്യാപിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്.
15 ന് ചേരുന്ന പാര്‍ലമെന്റി യോഗത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുക. സംസ്ഥാനസര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ജനവിരുദ്ധ നയങ്ങളെ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 12 നാണ് മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ഏപ്രില്‍ 17 നാണ്.