തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലയില്‍ നിന്ന് എളമരം കരീമിനെ സിപിഎം മാറ്റി. പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.
പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗം ഇ.പി. ജയരാജനെയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ മുഴുവന്‍ സമയ ചുമതലയും ഏല്‍പ്പിച്ചിരിക്കുന്നത്.