മലപ്പുറം: ജില്ലയില്‍ ഇതുവരെ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍. നിലവില്‍ ഗുരുതര സാഹചര്യമുള്ളത് കൊണ്ടോട്ടി മേഖലയിലാണെന്നും ഇവിടെ 468 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 112 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും ഈ മേഖലയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ ഫലങ്ങള്‍ കൂടി വന്ന ശേഷം കൊണ്ടോട്ടി താലൂക്കില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടു വരുന്നത് പരിശോധിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
മലപ്പുറത്തെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ : പൊന്നാനി നഗരസഭ,കൊണ്ടൊട്ടി നഗരസഭ,നിലമ്പൂര്‍ നഗരസഭ ,പെരുവള്ളൂര്‍ ഗ്രാമപഞ്ചായത് വാര്‍ഡ് 03,12,13,18,19. മമ്പാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02,03,11,12,13. പള്ളിക്കല്‍ ഗ്രാമപഞ്ചായത് വാര്‍ഡ് 03, 07,08,09,10,11,12,13,15