പ്ലസ് വൺ പ്രവേശനം പൂർത്തിയായി, ചരിത്രമെഴുതി മലപ്പുറം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ ഏറ്റവും കൂടുതൽ പേർ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിൽ. മലപ്പുറത്ത് 62,729 പേരാണ് പ്രവേശനം നേടിയത്. തിരുവനന്തപുരത്ത് 33,363 പേരാണ് പ്രവേശനം നേടിയത്. 10,423 പേർ പ്രവേശനം നേടിയ ഇടുക്കിയിലാണ് ഏറ്റവും കുറവ്.

ഹയർസെക്കൻററിയിൽ ആകെ 3,85,909 പേർ പ്രവേശനം നേടി. വൊക്കേഷണൽ ഹയർ സെക്കൻററി പ്രവേശനം നേടിയവർ 29,114 പേരാണ്. ആകെ 4,23,303 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതിൽ 4,15,023 പേർക്ക് പ്ലസ് വൺ പ്രവേശനം നേടാനായി. ഹയർ സെക്കൻററിയിൽ 43,772 ഉം വൊക്കേഷണൽ ഹയർ സെക്കൻററിയിൽ 3,916 ഉം സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. പരാതികൾ ഇല്ലാതെ പ്രവേശന നടപടികൾ പൂർത്തിയാക്കാനായിയെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.

Top