തിരുവനന്തപുരം: മലപ്പുറം സിവില്‍സ്‌റ്റേഷന്‍ വളപ്പില്‍ നടന്ന സ്‌ഫോടനം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി പി.ടി ബാലന് അന്വേഷണ ചുമതല നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
തീവ്രവാദത്തിനെതിരെ യോജിച്ച പോരാട്ടമാണ് ആവശ്യമെന്നും , കുറ്റവാളികളെ കണ്ടെത്താന്‍ തീവ്രമായ ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുപോലുള്ള ഒറ്റപ്പെട്ട സംഭവങ്ങളെ ഗൗരവമായി കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.