മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. യുഎഇയില്‍ നിന്ന് എത്തിയ യാത്രക്കാരില്‍ നിന്നാണ് 2.19 കോടി രൂപയുടെ സ്വര്‍ണം പിടികൂടിയത്. രണ്ട് ദിവസമായി കടത്തിയ ആകെ 5 കിലോയിലേറെ സ്വര്‍ണമാണ് ദേഹത്തും അടിവസ്ത്രങ്ങളിലും ഒളിപ്പിച്ച് ഇവര്‍ കടത്താന്‍ ശ്രമിച്ചത്.
22-ാം തിയതി 1.12 കിലോ സ്വര്‍ണവുമായി മലപ്പുറം അരിമ്പ്ര സ്വദേശി അനൂപ്, 1.75 കിലോ സ്വര്‍ണവുമായി കോഴിക്കോട് അടിവാരം പേട്ടയില്‍ ആഷിഖ് എന്നിവരാണ് പിടിയിലായത്.