മലപ്പുറം : കൊളത്തൂരിൽ മത പഠനശാലയിൽ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന പതിനേഴുകാരിയുടെ പരാതിയിൽ സ്ഥാപന നടത്തിപ്പുകാരൻ അറസ്റ്റിൽ. കോഡൂര്‍ സ്വദേശി മുഹമ്മദ് റഫീഖാണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരമാണ് കേസ്.
സ്ഥാപനം അനധികൃതമാണെന്ന് ശിശുക്ഷേമസമിതി കണ്ടെത്തി. സമാന പരാതിയുയർന്നതിനെ തുടർന്ന് സ്ഥാപനത്തിൽ നിന്നും 12 പെണ്‍കുട്ടികളെ ചൈൽഡ് ലൈൻ മോചിപ്പിച്ചു. ചൈൽഡ് ലൈൻ ട്രോൾ ഫ്രീ നമ്പറിലൂടെ വന്ന പരാതിയെ തുടർന്നാണ് അധികൃതർ സ്ഥലത്തെത്തിയത്.
പീഡനത്തിനിരയായെന്ന് കാണിച്ച് പെൺകുട്ടി കൊളത്തൂർ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജില്ലക്കകത്തു നിന്നും പുറത്തു നിന്നുമുള്ള വിദ്യാർഥികൾ സ്ഥാപനത്തിൽ പഠനം നടത്തിയിരുന്നു. എന്നാൽ ബാലനീതി നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്ഥാപനം നടത്തിവന്നിരുന്നത്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ നേതൃത്വത്തിൽ മറ്റു വിദ്യാർഥികൾക്ക് കൂടി കൗൺസിലിംഗ് നൽകും.