മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; സാനുവിനെ തോല്‍പിച്ച് സമദാനിക്ക് ജയം

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ വി.പി സാനുവിനെ തോല്‍പ്പിച്ച് എം.പി.അബ്ദുസമദ് സമദാനിക്ക് ജയം. പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

2019ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 2,60,153 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു. എന്നാല്‍ ഈ തെരഞ്ഞടുപ്പില്‍ 1,14,615 വോട്ടുകള്‍ക്കാണ് ജയിച്ചത്. ഏകദേശം ഒന്നര ലക്ഷത്തോളം വോട്ടിന്റെ കുറവാണ് ഇത്തവണ ലീഗിന് ഉണ്ടായത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ വി.പി സാനുവിനെയാണ് സമദാനി പരാജയപ്പെടുത്തിയത്. എന്നാല്‍ ഭൂരിപക്ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വന്‍ ഇടിവാണ് മണ്ഡലത്തില്‍ ലീഗിനുണ്ടായിരിക്കുന്നത്. 2019ല്‍ 2,60,153 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിടത്ത് ഈ തെരഞ്ഞെടുപ്പില്‍ 1,14,615 വോട്ടുകള്‍ക്കാണ് ജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച എ.പി.അബ്ദുള്ളക്കുട്ടിക്ക് കഴിഞ്ഞ തവണത്തേക്കാളും കുറഞ്ഞ വോട്ടാണ് രേഖപ്പെടുത്തിയത്.

Top