ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി

മലപ്പുറം: മലപ്പുറം കിഴിശ്ശേരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി.

കിഴിശേരി സ്വദേശി ഉലാം അലിയെയാണ് മഞ്ചേരി കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

മഴു കൊണ്ട് മക്കളുടെ മുന്നില്‍ വച്ച് ഭാര്യയെ വെട്ടിക്കൊന്നു എന്നാണ് കേസ്. കുറ്റവാളിക്കുള്ള ശിക്ഷ മഞ്ചേരി കോടതി നാളെ വിധിക്കും.

Top