തൃശൂര്‍: തൃശൂരില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിരീകരിച്ചു. മണിപ്പാലിലേക്ക് അയച്ച രക്ത സാമ്പിളിന്റെ പരിശോധനാ ഫലത്തിലാണ് ഇത് വ്യക്തമായത്.
കഴിഞ്ഞ മാസമായിരുന്നു മലപ്പുറം സ്വദേശി യു.എ.ഇയില്‍ നിന്ന് നാട്ടിലെത്തിയത്. മൂത്രാശയ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോയാണ് ഇയാള്‍ക്ക് മുമ്പ് കോംഗോ പനി ബാധിച്ച കാര്യം അധികൃതര്‍ അറിയുന്നത്. എന്നാല്‍ പിന്നീട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇയാള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു.
കോംഗോ പനിയാണോ എന്ന സംശയത്തിന്റെ ഭാഗമായാണ് രക്ത സാമ്പിള്‍ മണിപ്പാലിലേക്ക് അയച്ചത്. പരിശോധന ഫലം നെഗറ്റീവാണെന്ന് പുറത്ത് വന്നതോടെ മലപ്പുറം സ്വദേശിയെ ഡിസ്റ്റാര്‍ജ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചു.