മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: മലപ്പുറത്ത് സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. തിരൂര്‍ ജി എം യു പി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആണ് മരിച്ചത്. നിറമരുതൂര്‍ സ്വദേശി മഞ്ഞളാംപടി മാടമ്പാട്ട് ഹംസക്കുട്ടിയുടെ മകള്‍ ഷഹ ദിയ (9) ആണ് മരിച്ചത്.

കുട്ടിക്ക് നേരത്തെ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Top