മലപ്പുറം: സുഹൃത്തുക്കളായ ഡോക്ടര്‍മാരെ തടഞ്ഞ് പണം തട്ടിയ അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. കൊളത്തൂരിനടുത്ത് എരുമത്തടത്താണ് സംഭവം. എരുമത്തടം സ്വദേശികളായ നബീല്‍, ജുബൈസ്, മുഹമ്മദ് മഹസിന്‍, അബ്ദുല്‍ഗഫൂര്‍, സതീഷ്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
കാറിലായിരുന്ന ഡോക്ടര്‍മാരെ 5 മണിക്കൂറോളം തടഞ്ഞ് വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ബലമായി എടിഎം കാര്‍ഡും പിന്‍ നമ്പറും വാങ്ങി ഇരുപതിനായിരം രൂപ തട്ടിയെടുക്കുകയായിരുന്നു.