പരപ്പനങ്ങാടി : മലപ്പുറത്ത് മിനിലോറി അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു. പാലതിങ്ങല്‍ പാലത്തിലേക്ക് മിനിലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. കൊടിഞ്ഞി സ്വദേശി ബാദുഷയാണ് മരിച്ചത്. ലോറിയിലെ ക്ലീനറെ ഗുരതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെമ്മാട് ഭാഗത്ത് നിന്ന് കല്ലുമായി വന്ന നിസാന്‍ മിനിലോറി പാലത്തിന്റെ കൈവരിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ജെസിബി ഉപയോഗിച്ച് ലോറി തകര്‍ത്താണ് ബാദുഷയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.