രാജ്യത്തെ മുഴുവനാണ് ഈ കരിനിയമത്തിലൂടെ ദ്രോഹിക്കുന്നത്: കുഞ്ഞാലിക്കുട്ടി

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം രാജ്യമെമ്പാടും ആളിക്കത്തുമ്പോള്‍ നിയമത്തിനെതിരെ പി.കെ.കുഞ്ഞാലിക്കുട്ടി. പൗരത്വ ഭേദഗതി കരിനിയമമാണെന്നും ഇതിലൂടെ ദ്രോഹിക്കുന്നത് രാജ്യത്തെ മുഴുവനാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സമരം ബി.ജെ.പി വിചാരിക്കുന്നതിലും അപ്പുറമാണെന്നും പാര്‍ട്ടികളുടെ അതിരുകള്‍ നിയന്ത്രിക്കാന്‍ കഴിയുന്നതല്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. മാത്രമല്ല ബിജെപിയുടേത് ചീപ്പ് പൊളിറ്റിക്‌സാണെന്നും ഒന്നാം ബിജെപി ഗവണ്‍മെന്റിന് ഉണ്ടായ അകാല ചരമം മോദി സര്‍ക്കാരിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ചട്ടക്കൂടില്ലാത്ത ഈ പ്രക്ഷോഭത്തിലൂടെ കേന്ദ്രത്തിന് നിയമം പിന്‍ലിക്കേണ്ടി വരും. അതുവരെ പ്രക്ഷോഭം തുടരുക തന്നെ ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Top