വളാഞ്ചേരി സംഭവം; കുട്ടികളെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതി

മലപ്പുറം: വളാഞ്ചേരിയില്‍ പിതാവിന്റെ പീഡനത്തിനിരയായ നാല് പെണ്‍മക്കള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് മലപ്പുറം ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഷാജേഷ് ഭാസ്‌കര്‍.

ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി ശിക്ഷ പിതാവിന് ഉറപ്പാക്കേണ്ടതുണ്ടെന്നും ദരിദ്രകുടുംബത്തിലെ അംഗങ്ങളായ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായും ശിശുക്ഷേമ സമിതി അറിയിച്ചു.

പതിനേഴും പതിനഞ്ചും പതിമൂന്നും പത്തും വയസുള്ള പെണ്‍കുട്ടികളെയാണ് 47കാരനായ പിതാവ് നിരന്തരം ബലാത്സംഗം ചെയ്തത്.

സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗില്‍ കുട്ടികള്‍ വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് അധ്യാപകരാണ് വിവരം പൊലീസിനെ അറിയിച്ചത്.

Top