മലപ്പുറം: ഹിന്ദുക്കള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് ട്വിറ്ററില്‍ വ്യാജ പ്രചാരണം നടത്തിയ ബി.ജെ.പി എംപി ശോഭ കരന്തലജെക്കെതിരെ കേസ്. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമത്തിനെതിരെ 153 A വകുപ്പ് പ്രകാരം കുറ്റിപ്പുറം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ പ്രദേശത്തെ കിണറില്‍ നിന്ന് ഹൈന്ദവര്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്നായിരുന്നു ശോഭ കരന്തലജെയുടെ ട്വീറ്റ്.
വര്‍ഗീയത സൃഷ്ടിക്കുന്ന ശോഭയുടെ പോസ്റ്റിനെതിരെ സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കെ.ആര്‍ മലപ്പുറം പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ശോഭയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്.
#CAA2019 has been accepted by both the houses of parliament.
People who are supporting #CAA are being boycotted from business, denied of basic amenities & jobs.
CPM govt is blind to all these acts happening across Kerala, but files a case against me for speaking the truth!
2/2— Shobha Karandlaje (@ShobhaBJP) January 24, 2020