കോഴിക്കോട്: കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തത് സെറിബ്രല്‍ മലേറിയ അല്ലെന്ന് ആരോഗ്യ വകുപ്പ്. രോഗികളില്‍ സെറിബ്രല്‍ മലേറിയയുടെ ലക്ഷണങ്ങളില്ലെന്നും ഡി.എം.ഒ വ്യക്തമാക്കി.
കോഴിക്കോട് ഒരു വീട്ടിലെ കുട്ടികളടക്കം അഞ്ച് പേരില്‍ സെറിബ്രല്‍ മലേറിയ സ്ഥിരീകരിച്ചായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ പള്‍സിപ്രം മലേറിയാണ് ഇവരെ ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പില്‍ നിന്നുള്ള വിശദീകരണം. പള്‍സിപ്രം മലേറിയയുടെ ഗുരുതരമായ രൂപമാണ് സെറിബ്രല്‍ മലേറിയ.
അതേസമയം സംസ്ഥാനം മലേറിയ ഭീഷണിയിലാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ മുന്നറിയിപ്പ് നല്‍കി.
ശുചീകരണ പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ച്ചയാണ് ഈ സാഹചര്യത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മലേറിയക്ക് ചികിത്സ നടത്തി വരികയാണെന്നും ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിക്കുമെന്നും കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിച്ചു.