‘ബൈക്ക്‌ റൈഡിനോടുള്ള എന്റെ കമ്പം ഒരു പടി മുന്നോട്ട്’; ആ പ്രണയം തുറന്ന് പറഞ്ഞ് മാളവിക

ട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് മാളവിക മോഹനന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബൈക്ക് റൈഡിനോടുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞിട്ടുള്ള ഒരു വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഫോര്‍മുല വണ്‍ ട്രാക്കില്‍ ബൈക്ക് റേസ് നടത്തിയ സന്തോഷമാണ് മാളവിക പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂണില്‍ പകര്‍ത്തിയ വീഡിയോ ആണിത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഫോര്‍മുല വണ്‍ ട്രാക്ക് ആയ നോയിഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് താരം റേസ് നടത്തിയത്. ‘ബൈക്ക്‌ റൈഡിനോടുള്ള എന്റെ കമ്പം ഒരു പടി കൂടി മുന്നോട്ട്. കഴിഞ്ഞ ജൂണില്‍ ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ഫോര്‍മുല വണ്‍ ട്രാക്ക് ആയ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ മികച്ച കുറേ റൈഡേര്‍സിനൊപ്പം ഞാന്‍ ബൈക്ക് ഓടിച്ചു. അവരുടെ വേഗം എത്താന്‍ എന്നെ കൊണ്ടായില്ല ..കാരണം എന്റെ ജീവിതത്തില്‍ ഞാന്‍ സാധാരണ ബൈക്ക് ആണ് അത് വരെ ഉപയോഗിച്ചിരുന്നത്. എങ്കിലും ആ ദിവസം മിസ് ചെയ്യുന്നു , അവിടെ തോന്നിയ ഭ്രാന്തമായ ആവേശം മിസ് ചെയ്യുന്നു’ മാളവിക കുറിച്ചു.

നിരവിധി ആരാധകരാണ് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

Top