ആലപ്പുഴ: മുതിര്‍ന്ന ചലച്ചിത്ര താരം പി.കെ.കാഞ്ചന (89) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം.സംസ്ഥാന ചലച്ചിത്ര പുരസ്‌കാരജേതാവാണ്.
1950ല്‍ എം.ശ്രീരാമുലു നായിഡു സംവിധാനം ചെയ്ത പ്രസന്നയിലൂടെയായിരുന്നു കാഞ്ചനയുടെ സിനിമയിലേയ്ക്കുള്ള രംഗപ്രവേശം. കൊട്ടാരക്കര, പാപ്പുക്കുട്ടി ഭാഗവതര്‍, രാഗിണി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.ചങ്ങനാശ്ശേരി ഗീഥയിലും അഭിനയിച്ചിട്ടുണ്ട്. ജോസ് പ്രകാശ്, ഓച്ചിറ വേലുക്കുട്ടി, രാജന്‍ പി.ദേവ് എന്നിവര്‍ക്കൊപ്പം നാടകങ്ങളില്‍ വേഷം ചെയ്തിട്ടുണ്ട്.
2016ല്‍ പുറത്തിറങ്ങിയ ഓലപ്പീപ്പി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മൂമ്മയായാണ് കാഞ്ചന അഭിനയിച്ചത്.
അതിനുശേഷം കെയര്‍ ഓഫ് സൈറാബാനു, ക്രോസ് റോഡ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു.