തൃശൂർ: മലയാളത്തിന്റെ പ്രിയതാരം ഭാവന വിവാഹിതയായി. കന്നഡ സിനിമാ നിർമ്മാതാവ് നവീനാണ് ഭാവനയ്ക്ക് താലിചാര്‍ത്തിയത്. തൃശൂർ തിരുവമ്പാടി ഷേത്രത്തിലായിരുന്നു വിവാഹം നടന്നത്. നവീനുമായുള്ള അഞ്ച് വര്‍ഷം നീണ്ട ഭാവനയുടെ പ്രണയമാണ് ഇന്ന് പൂവണിഞ്ഞത്.
സിനിമ, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ ഒഴിവാക്കാനാകാത്ത ചുരുക്കം ചിലര്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വൈകിട്ട് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്ക് മാത്രമായി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്. തൃശൂരിൽ ഫൊട്ടോഗ്രഫറായിരുന്ന പരേതനായ ജി.ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളാണു ഭാവന.