സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങള്‍ക്കായി കാത്തിരുന്നാല്‍ അത് തുടരും ; അഭിപ്രായവുമായി ഭാവന

bhavana-s

സിനിമയില്‍ സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങള്‍ മാത്രം നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ അങ്ങനെ തന്നെ ഇരിക്കേണ്ടി വരുമെന്ന് നടി ഭാവന. സിനിമ എന്നും തന്റെ പാഷനണെന്നും, സ്ത്രീകേന്ദ്രീകൃത സിനിമകള്‍ മാത്രമേ ചെയ്യൂ എന്ന് വാശി പിടിച്ചിരുന്നാല്‍ കാത്തിരിപ്പ് മാത്രമായിരിക്കും ഫലമെന്നുമാണ് താരം പറയുന്നത്.

‘സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെങ്കില്‍ ജീവിതകാലം മുഴുവന്‍ ആ കാത്തിരിപ്പ് തുടരുകയേ ഉള്ളു. പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന ഒരു കഥാപാത്രം ലഭിക്കാനുള്ള സാധ്യത വൈക്കോല്‍ കൂനയില്‍ സൂചി തിരയുന്നത് പോലെയാണ്. മലയാളത്തില്‍ തന്നെ നായകന്‍മാര്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ എനിക്ക് അവതരിപ്പിക്കാനായിട്ടുണ്ട്. എന്നാല്‍ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങള്‍ ചെയ്തവയില്‍ ആളുകള്‍ക്ക് ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നത് ഒന്നോ രണ്ടോ മാത്രമായിരിക്കും. താരം പറയുന്നു.

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്. കന്നഡ നിര്‍മ്മാതാവായ നവീനുമായുള്ള വിവാഹശേഷം സിനിമയുടെ തിരക്കുകളിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് ഭാവന.

Top