ചരിത്രത്തിലാദ്യമായി ഇത്തവണ ലോകകപ്പ് ഫുട്‌ബോള്‍ കമന്ററി മലയാളത്തിലും

shaiju

കോഴിക്കോട്: കാല്‍പ്പന്തു കളിക്ക് ആവേശം പകരാനായി ഇത്തവണത്തെ ഫുട്‌ബോള്‍ ലോകകപ്പില്‍ മലയാളത്തിലും കമന്ററി. ചരിത്രത്തിലാദ്യമായാണ് ഫിഫാ ലോകകപ്പ് മത്സരം മലയാളം കമന്ററിയോടുകൂടി ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നത്. ഐ എസ് എല്ലില്‍ മലയാളത്തില്‍ കളിപറഞ്ഞ് ആരാധകരെ കൈയ്യിലെടുത്ത ഷൈജു ദാമോദരനാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് കമന്ററി പറയാനെത്തുന്നത്.

തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഷൈജു ഇക്കാര്യം വ്യക്തമാക്കിയത്. സോണി ഇ.എസ്.പി.എന്‍ ചാനലിലാണ് മലയാളം കമന്ററിയോടെ ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ സംപ്രേഷണം ഉണ്ടാവുക.

‘ഫുട്‌ബോള്‍ മലയാളത്തിന് സ്വപ്ന സാക്ഷാത്കാരം, ലോകകപ്പ് ലൈവ് ഇന്‍ മലയാളം സോണി ഇ.എസ്.പി.എനിലേക്ക് സ്വാഗതം, കമന്‍ട്രി ബോക്‌സില്‍ ഞാന്‍’ എന്ന കുറിപ്പോടെയാണ് ഷൈജു ഫേസ്ബുക്ക് ലൈവില്‍ ഇക്കാര്യം പറഞ്ഞത്. ഐ.എസ്.എലില്‍ നിങ്ങള്‍ നെഞ്ചേറ്റിയത് പോലെ റഷ്യന്‍ ലോകകപ്പിലും കൂടെ ഉണ്ടാകണമെന്ന് ഷൈജു ആവശ്യപ്പെട്ടു. തെറ്റ് കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണമെന്നും ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ നടത്തണമെന്നും ഷൈജു മലയാളി ആരാധകരോടായി വീഡിയോയില്‍ പറയുന്നു.

Top