കൂടെ ഒരു സ്പീക്കര്‍ എപ്പോഴും കൊണ്ടുനടക്കും; അലന്‍സിയര്‍ ലോപ്പസ്

ലയാള സിനിമയില്‍ തന്റേതായ ഇടംകണ്ടെത്തിയ നടനാണ് അലന്‍സിയര്‍ ലോപ്പസ്. 1998ല്‍ പുറത്തിറങ്ങിയ ദയ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് ചുവടുവച്ചു. ഞാന്‍ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങിയ സിനിമകളില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളുമായെത്തി പ്രേഷക മനസുകളിലിടം നേടി. തന്റെ കൂടെ എപ്പോഴുമുള്ളതാണ് സംഗീതമെന്നും ചെറുപ്പത്തില്‍ കേട്ട താരട്ടുപാട്ടിലൂടെ സംഗീതം ഏറെ പ്രിയപ്പെട്ടതായെന്നും അലന്‍സിയര്‍ പറയുന്നു.

സംഗീതം വേദനകളെ മറക്കാന്‍ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭാഗം. കൂടെ ഒരു സ്പീക്കര്‍ എപ്പോഴും കൊണ്ടുനടക്കുമെന്നും അലന്‍സിയര്‍ പറയുന്നു. ‘കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം എന്നാണ് പൊതുവെ പറയാറ്. സംഗീതം പലപ്പോഴും നമ്മുടെ വേദനകളെ മറക്കാന്‍ സഹായിക്കും. സന്തോഷം തരും. നമ്മുടെ ജീവിതത്തില്‍ പലപ്പോഴും വളരെ പോസിറ്റീവ് എനര്‍ജി നല്‍കാന്‍ സംഗീതത്തിന് കഴിയും. ‘പാട്ട് കേട്ട് ഉറങ്ങുക, പാട്ട് കേട്ട് ഉണരുക തുടങ്ങി ജീവിതത്തില്‍ മുഴുവന്‍ സംഗീതം നിറഞ്ഞു നില്‍ക്കുക എന്നത് ഇഷ്ടമുള്ള കാര്യമാണ്. സംഗീതം വളരെ ആസ്വദിക്കുന്ന ആളാണെന്നും അദ്ദേഹം പറയുന്നു. എപ്പോഴും കൂടെ ഒരു സ്പീക്കര്‍ കൊണ്ടുനടക്കാറുണ്ട്. ചില ദിവസങ്ങളില്‍ മക്കള്‍ എടുത്തുകൊണ്ട് പോകും. അപ്പോള്‍ അത് നന്നായി മിസ് ആവാറുണ്ട്. എവിടെപ്പോയാലും പാട്ട് കേള്‍ക്കുമെന്നും അലന്‍സിയര്‍ പറഞ്ഞു.

Top