സിനിമയുടെ ചെലവ് കുറയ്ക്കണം; വീണ്ടും അമ്മയ്ക്കും ഫെഫ്ക്കയ്ക്കും കത്ത് നല്‍കി നിര്‍മാതാക്കള്‍

ലയാള സിനിമയുടെ ചെലവ് കുറയ്ക്കണമെന്ന ആവശ്യവുമായി വീണ്ടും നിര്‍മാതാക്കള്‍ കത്ത് നല്‍കി. ചെലവ് കുറച്ചുമാത്രം പുതിയ സിനിമകള്‍ എന്ന തീരുമാനത്തോടൊപ്പം നില്‍ക്കണമെന്ന് പറഞ്ഞ് അമ്മയ്ക്കും ഫെഫ്കയ്ക്കുമാണ് നിര്‍മാതാക്കള്‍ കത്തുനല്‍കിയത്.

താരങ്ങള്‍ക്കൊപ്പം സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നു ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞിരുന്നു.

കോവിഡ് സാമ്പത്തിക പ്രതിസന്ധിയില്‍ നിര്‍മാണച്ചെലവ് 50% എങ്കിലും കുറയ്ക്കാതെ പിടിച്ചു നില്‍ക്കാനാകില്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാതെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങേണ്ട എന്നാണ് നിലവിലെ തീരുമാനം.

Top