1983ക്ക് ശേഷം ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായി ‘ആമ്പിയര്‍ ഫ്രാങ്കോ’

ലയാളത്തില്‍ വീണ്ടും ഒരു സ്‌പോര്‍ട്‌സ് സിനിമ കൂടി വരുന്നു. ക്രിക്കറ്റ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സ്മിജൂ സണ്ണിയാണ്. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തിയുള്ള ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും നിര്‍വ്വഹിക്കുന്നത് നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍, ദിഗ് വിജയ് സിംഗ് എന്നിവര്‍ ചേര്‍ന്നാണ്. ക്രിക്കറ്റില്‍ തനിക്ക് സാധിക്കാതെ പോയത് മകനിലൂടെ തിരിച്ചു പിടിക്കാനാഗ്രഹിച്ച രമേശന്റെയും മകന്റെയും കഥ പറഞ്ഞ 1983 എന്ന ചിത്രം ഇരു കൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. 1983ക്ക് ശേഷം മലയാളത്തില്‍ പുറത്തിറങ്ങുന്ന ക്രിക്കറ്റ് പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് ‘ആമ്പിയര്‍ ഫ്രാങ്കോ’.

പത്തനംതിട്ട, കൊച്ചി, പൊള്ളാച്ചിഎന്നിവിടങ്ങളിലായി സിനിമയുടെ ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ശാലേം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കേര്‍ട്ട് ആന്റണി ഹോഗ് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് റാഫി മയ്യനാടാണ് തിരക്കഥ,സംഭാഷണമെഴുതുന്നത്. ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വ്വഹിക്കുന്നു.

പി ടി ബിനു എഴുതിയ വരികള്‍ക്ക് അരുണ്‍ ദേവാണ് സംഗീതം പകരുന്നത്. എഡിറ്റര്‍ സിയാന്‍ ശ്രീകാന്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിന്‍ജോ ഒറ്റത്തൈക്കല്‍, പ്രൊജക്റ്റ് ഡിസൈനര്‍ മെല്‍വിന്‍ ഫിലിപ്പ്, കല അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ് നരസിംഹ സ്വാമി, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ജിതേഷ് അഞ്ചുമന, വാര്‍ത്താ പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

Top