92-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തില്‍ ചരിത്രം കുറിച്ച് കൊറിയന്‍ ചിത്രം പാരസൈറ്റ്. ഇത്തവണത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമാണ് പാരസൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്.
മാത്രമല്ല മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും,മികച്ച സംവിധായകനുള്ള പുരസ്‌കാരവും മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരവും തുടങ്ങി നാല് അവാര്‍ഡുകളാണ് പാരസൈറ്റ് സ്വന്തമാക്കിയത്.
ബോന്‍ ജൂന്‍ ഹോ, ഹാന്‍ ജിന്‍ വോന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ബോന്‍ ജൂന്‍ ഹോ യ്ക്കാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയത്.
മികച്ച നടനായി വാക്വീന്‍ ഫിനിക്‌സ് തെരഞ്ഞെടുക്കപ്പെട്ടു. ‘ജോക്കര്‍’ എന്ന ചിത്രത്തിനാണ് മികച്ച നടനുള്ള പുരസ്‌കാരം വാക്വീന്‍ സ്വന്തമാക്കിയത്. മികച്ച നടിയായി റെനി സെല്‍വഗര്‍ തെരഞ്ഞെടുക്കപ്പെട്ടു. ‘ജൂഡി’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടി പുരസ്‌കാരം റെനി സ്വന്തമാക്കിയത്.
‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ എന്ന ചിത്രത്തിലെ മികവിന് ബ്രാഡ് പിറ്റ് മികച്ച സഹനടനും. ‘മാര്യേജ് സ്റ്റോറി’ എന്ന ചിത്രത്തിലെ അഭിനയത്തിന് ലോറ ഡേണ്‍ മികച്ച സഹനടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌കാരവും ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ നേടി. ‘ടോയ് സ്റ്റോറി 4’ ആണ് മികച്ച അനിമേറ്റഡ് ചിത്രം.