കോളേജ് ചിത്രം ‘ക്വീന്‍’ ; ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി

കോളേജ് പശ്ചാത്തലമാക്കി മറ്റൊരു അടിപൊളി സിനിമകൂടി വെള്ളിത്തിരയില്‍ എത്തുകയാണ്.

‘ക്വീന്‍’ എന്ന പേരില്‍ എത്തുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി.

ആണ്‍കുട്ടികളുടെ സ്വന്തം മെക്കാനിക്കല്‍ എൻജിനിയറിങ് വിഭാഗത്തിൽ ഒരു പെണ്‍കുട്ടി പഠിക്കാനെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഷിബു കെ മൊയ്ദീനും റിന്‍ഷാദ് വെള്ളോടത്തിലുമാണ്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മെക്കാനിക്കല്‍ എൻജിനിയർമാരായ ജെബിന്‍, ജോസഫ് ആന്റണി, ഷാരിസ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്.

Top