ഇടുക്കി: കശ്മീര്‍ അതിര്‍ത്തിയില്‍ തീ പിടിച്ച ടെന്റില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ ബി.എസ്.എഫ് ജവാന് മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫ് ആണ് മരിച്ചത്.
ഇന്നലെ രാത്രി ആണ് സംഭവം. അനീഷ് ജോസഫ് കാവല്‍ നിന്നിരുന്ന ടെന്റിന് തീ പിടിച്ചു. രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയപ്പോള്‍ പരിക്കേറ്റാണ് മരിച്ചത്. മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കും.