ഷാര്‍ജ: ദുബായില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കൊല്ലം കൈതോട് സ്വദേശി ഇസ്മായില്‍ കുഞ്ഞ് (68) ആണ് ദുബായ് അല്‍ ബറാഹ ആശുപത്രിയില്‍ മരിച്ചത്. ജൂലൈ 12 നായിരുന്നു ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്, തലേ ദിവസം പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനു മുന്നിലുള്ള രിസാല ടൈപ്പിംഗ് സെന്റര്‍ ഉടമയാണ്. 40 വര്‍ഷമായി പ്രവാസജീവിതം നയിക്കുകയായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, കൊല്ലം പ്രവാസി അസോസിയേഷന്‍ എന്നിവയില്‍ അംഗമാണ്. മൃതദേഹം ദുബായ് സോനാപൂരില്‍ കബറടക്കി.