മനാമ: ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. ആലപ്പുഴ ഹരിപ്പാട് കാരിച്ചാല്‍ സ്വദേശി അജിത് ഭവനത്തില്‍ അജീന്ദ്ര(53)നാണ് മരിച്ചത്. മറ്റു ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. മനാമയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
ഇതോടെ കോവിഡ് മൂലം രാജ്യത്തു മരണമടഞ്ഞവരുടെ എണ്ണം 157 ആയി. നിലവില്‍ 2787 പേര്‍ ചികിത്സയിലുണ്ട്.