മക്കയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

ജിദ്ദ: മക്കയില്‍ കോവിഡ് ബാധിച്ച് മലപ്പുറം ചേലേമ്പ്ര സ്വദേശി മുണ്ടന്നൂര്‍ വാകേരി ഷബീര്‍(36) അന്തരിച്ചു. മക്ക കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

അബ്ദുല്‍ റസാഖ്- ഖദീജ ദമ്പതികളുടെ മകനാണ്. മക്ക സാഹിര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലെ നഴ്‌സ് ഷമീലയാണ് ഭാര്യ. സഹോദരങ്ങള്‍ സില്‍സില, ഷബീല. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, ഫോക്കസ്, മക്ക ഒ.ഐ.സി.സി തുടങ്ങിയ സംഘടനകളിലെ സജീവ പ്രവര്‍ത്തകനായിരുന്നു.

Top