ബഹ്റൈനിലെ ഫ്‌ളാറ്റില്‍ ബന്ധുക്കളായ രണ്ട് മലയാളി ഡോക്ടര്‍മാര്‍ വിഷം കഴിച്ച് മരിച്ച നിലയില്‍

Suicide attempt

മനാമ: ബഹ്റൈനിലെ ഫ്‌ളാറ്റില്‍ ബന്ധുക്കളായ രണ്ട് മലയാളി ഡോക്ടര്‍മാര്‍ വിഷം കഴിച്ച് മരിച്ച നിലയില്‍.

പത്തനംതിട്ട എരുമേലി സ്വദേശി ഡോ. ഇബ്രാഹിം റാവുത്തര്‍ (34), ഭാര്യാ സഹോദരന്റെ ഭാര്യയും തിരുവല്ലം പായിപ്പാട് സ്വദേശിയുമാ ഡോ. ഷംലീന മുഹമ്മദ് സലിം (34) എന്നിവരാണ് മരിച്ചത്.

ബഹ്റൈനിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇവര്‍.

ബന്ധുക്കളായ ഇവരെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇബ്രാഹീം താമസിക്കുന്ന റിഫയിലെ ഫ്‌ളാറ്റില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Top