ജയ്പുർ: രാജസ്ഥാനിൽ മലയാളി എൻജിനീയർ വെടിയേറ്റു മരിച്ചു. പത്തനംതിട്ട സ്വദേശി അമിത് നായരാണ് ഭാര്യവീട്ടുകാരുടെ വെടിയേറ്റു കൊല്ലപ്പെട്ടത്.
സിവിൽ എൻജിനീയറായ അമിതും ഭാര്യ മമത ചൗധരിയും ഒരുമിച്ച് താമസിക്കുന്ന വീട്ടിലാണ് ബന്ധുക്കൾ ആക്രമണം നടത്തിയത്. സംഭവം ദുരഭിമാനക്കൊലയാണെന്ന് സംശയമുള്ളതായി പോലീസ് വ്യക്തമാക്കി.
രണ്ടുവർഷം മുമ്പായിരുന്നു ദമ്പതികളുടെ വിവാഹം. മമതയുടെ വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല ഈ വിവാഹം. ഭാര്യ വീട്ടുകാർ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കൾ വ്യക്തമാക്കിയിട്ടുണ്ട്.