കൊവിഡ് ബാധിതരായ കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണവുമായി പോകവെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

മുംബൈ: കൊവിഡ് ബാധിതരായ കുടുംബത്തിന് ഭക്ഷ്യ സാധനങ്ങളുമായി പോകവെ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. മഹാരാഷ്ട്ര താനെയിലെ ബീവണ്ടിയില്‍ താമസിക്കുന്ന കൊല്ലം സ്വദേശി അശോകനാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

കൊവിഡ് ബാധിതരായി ഫ്‌ലാറ്റില്‍ ഐസൊലേഷനില്‍ കഴിയുന്ന മലയാളി കുടുംബത്തിന് സാധനങ്ങള്‍ എത്തിച്ച് നല്‍കുന്നത് അശോകനായിരുന്നു. ആലപ്പുഴ സ്വദേശികളാണ് ഈ കുടുംബം. ഇവരുടെ ഫ്‌ലാറ്റ് സമുച്ചയത്തിലെത്തിയതിന് പിന്നാലെയാണ് അശോകന്‍ കുഴഞ്ഞ് വീണത്. ടാക്‌സി ഡ്രെവറായിരുന്നു അശോകന്‍. ഭാര്യയും രണ്ട് മക്കളുമുണ്ട്.

Top