വടക്കന്‍ അയര്‍ലന്‍ഡില്‍ വാഹനാപകടത്തില്‍ മലയാളി നഴ്സ് മരിച്ചു

ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ലന്‍ഡില്‍ കാറപകടത്തില്‍ മലയാളി നഴ്സ് മരിച്ചു. കോട്ടയം പാലാ സ്വദേശിനി ഷൈമോള്‍ തോമസ് ആണു മരിച്ചത്. ഇന്നലെ വൈകിട്ട് മലയാളി നഴ്സുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മറ്റൊരു നഴ്സിനും മകനും പരിക്കേറ്റു. ഇരുവരേയും ബെല്‍ഫാസ്റ്റ് റോയല്‍ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഴ്സിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആന്‍ട്രിം ആശുപത്രിയിലെ നഴ്സുമാര്‍ സഞ്ചരിച്ച കാര്‍ ബാലിമന എ-26 റോഡില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് പ്രാദേശിക സമയം 6.45-നായിരുന്നു സംഭവം.

Top