വിമാനത്തില്‍ കഞ്ചാവ് കടത്തിയതിന് മലയാളി ഉദ്യോഗസ്ഥന്‍ പിടിയില്‍

ഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ കഞ്ചാവ് കടത്തിയതിന് മലയാളി ഉദ്യോഗസ്ഥന്‍ പിടിയില്‍.

ദുബായ്-ചെന്നൈ-ഡല്‍ഹി വിമാനത്തില്‍ നിന്നാണ് രണ്ടര കിലോ കഞ്ചാവ് പിടികൂടിയത്. ജൂലൈ 19-ന് ദുബായില്‍ നിന്ന് ചെന്നൈ വഴി ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് വിമാനത്തില്‍ നിന്നു കഞ്ചാവ് കണ്ടെടുത്തത്.

ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് ട്രോളിയിലാണ് കഞ്ചാവു പൊതി കണ്ടെത്തിയത്.

ഒരു മാസത്തിലധികമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മലയാളി ക്യാബിന്‍ ക്രൂ ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വിമാനത്തിലൂടെ എത്രകാലമായി കഞ്ചാവു കടത്തുന്നു എന്നും മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അറിയുന്നതിനായി സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

സംഭവത്തിനു പിന്നില്‍ ഏതെങ്കിലും ഏജന്റുമാരുണ്ടോ, എവിടെ നിന്നാണ് കഞ്ചാവ് എത്തുന്നത് എന്നതും പരിശോധിക്കുന്നുണ്ട്.

Top