മലയാളി ടാക്സി ഡ്രൈവർ കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു

കുവൈത്ത് : കുവൈത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ടാക്സി ഡ്രൈവർ മരിച്ചു. പാലക്കാട് സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. 41 വയസ്സായിരുന്നു. കോവിഡ് ബാധിച്ച്‌ ആഗസ്റ്റ് അവസാന വാരം മുതല്‍ ചികിത്സയിലായിരുന്നു.

ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. സെപതംബര്‍ 1 മുതല്‍ മുബാറക് അല്‍ കബീര്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രാധാകൃഷ്ണ൯ . മൃതശരീരം ‘യാത്രാ കുവൈത്തി’ന്‍റെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോകാള്‍ പ്രകാരം രാവിലെ 10:30 ന് സുലബിക്കാത്ത് സെമിത്തേരിയില്‍ സംസ്കരിച്ചു.

Top