മുംബൈ: സാക്കിനാക്ക ചാന്ദിവിലിയിലെ നഹര്‍ അമൃത് ശക്തി കോംപ്ലക്‌സില്‍ മലയാളി യുവതിയെയും ആറു വയസ്സുള്ള മകനെയും താമസിച്ചിരുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം പാലാ രാമപുരം സ്വദേശിനി രേഷ്മയും മകനുമാണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
കെട്ടിടത്തിന്റെ 14-ാം നിലയിലാണ് രേഷ്മയും കുടുംബവും താമസിച്ചിരുന്നത്. കുട്ടിയോടൊപ്പം രേഷ്മ അവിടെ നിന്ന് ചാടി ആത്മഹത്യ ചെയ്തതായാണ് സംശയം. ഭര്‍ത്താവും അദ്ദേഹത്തിന്റെ അച്ഛനമ്മമാരും കഴിഞ്ഞ മാസം വാരണാസിയില്‍ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. അതിന്റെ വിഷാദമായിക്കാം ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് കെട്ടിടത്തിലെ താമസക്കാര്‍ നല്‍കുന്ന സൂചന. അമേരിക്കയിലുള്ള സഹോദരന്‍ വന്ന ശേഷമായിരിക്കും ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുക.