യുഎഇ : യുഎഇയിൽ ഹെവി ഡ്രൈവിങ് ലൈസൻസുള്ള അപൂർവം വനിതകളിലൊരാളായി മലയാളി കൂടിയായ സുജാ തങ്കച്ചൻ. ഒപ്പം രാജ്യത്തെ ആദ്യത്തെ വനിതാ സ്കൂൾ ബസ് ഡ്രൈവർ എന്ന ബഹുമതി കൂടി സ്വന്തമാക്കിയിരിക്കുകയുമാണ് ഇവർ. ദുബായ് ഖിസൈസിലെ ദ് മില്ലെനിയം സ്കൂൾ ബസ് കണ്ടക്ടറായിരുന്ന കൊല്ലം കുരീപ്പുഴ തൃക്കടവൂർ സ്വദേശിനി സുജാ തങ്കച്ചൻ ഒരു വർഷം മുൻപാണ് വലിയ വാഹനങ്ങള്‍ ഒാടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കിയത്.
അന്നത് വാർത്തയായതിനെ തുടർന്ന് യുഎഇയിലെ ഒട്ടേറെ സ്വകാര്യ സ്കൂളുകളിൽ നിന്നും ജോലി വാഗ്ദാനങ്ങൾ ലഭിച്ചുവെങ്കിലും ദ് മില്ലെനിയം സ്കൂളിൽ തന്നെ തുടരാനായിരുന്നു തീരുമാനം.കഴിഞ്ഞ വർഷം സെപ്റ്റംബർ 30നാണ് സുജയ്ക്ക് ഹെവി ഡ്രൈവിങ് സൈലൻസ് കിട്ടിയത്. ഏറെ നാളത്തെ ആഗ്രഹമാണ് ഇതിലൂടെ സഫലമായത്. ബസിൽ കണ്ടക്ടറായി ജോലി ചെയ്യുമ്പോഴൊക്കെ തന്റെ കണ്ണ് ഡ്രൈവറുടെ കൈകളുടെ ചലനത്തോടൊപ്പം കറങ്ങുമായിരുന്നുവെന്ന് സുജ പറഞ്ഞു.