‘കേരളം നമ്പര്‍ വണ്‍’ പ്രചാരണവുമായി മലയാളി യുവാവിന്റെ യൂറോപ്പിയൻ പര്യടനം

കേരളം നമ്പര്‍ വണ്‍ എന്ന ഹാഷ്‌ടാഗോടുകൂടി വാര്‍ത്താ മാധ്യമങ്ങളിലും, ഫേസ്ബുക്കിലും നിറഞ്ഞു നിന്ന കാമ്പയിന്റെ പ്രചാരണത്തിനായി മലയാളി യുവാവ് യൂറോപ്പിൽ.

കാസര്‍ഗോഡ് സ്വദേശിയും കഴിഞ്ഞ നാല് കൊല്ലമായി ദുബായില്‍ ജോലിക്കാരനുമായ വിപിന്‍ കുമാറാണ് കേരളം നമ്പര്‍ വണ്‍ കാമ്പയിന്റെ പ്രചാരണത്തിനായി യൂറോപിലെത്തിയത്.

പോളണ്ടില്‍ നിന്നാണ് പ്രചാരണം തുടങ്ങുന്നത്. യൂറോപ്പിലെ 10 രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് പ്രചാരണം പൂര്‍ത്തിയാക്കുന്നത്.

20994060_10214340297885799_2023648060631240864_n

കാസര്‍ഗോഡ് സ്വദേശിയായ വിപിന്‍ കേരളത്തെ ഉയര്‍ത്തിക്കാട്ടുന്ന ഈ വ്യത്യസ്ത പരിപാടിയുമായി മുന്നിട്ടിറങ്ങിയതിൽ ഏറെ അഭിമാനിക്കാനുണ്ട് മലയാളികൾക്ക്.

തൊടുപുഴ സ്വദേശിയും ഡിസൈനറുമായ സജിത്ത് പ്രഭന്‍ ഫേസ്ബുക്കില്‍ തുടങ്ങി വെച്ച ‘കേരളം നമ്പര്‍ വണ്‍’ കാമ്പയിന്‍ പിന്നീട് സൈബര്‍ ലോകവും മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു.

ഏകദേശം നാലു ലക്ഷത്തോളം ആളുകള്‍ ഇതിനോടകം ഫേസ്ബുക്കില്‍ ഈ ഡിസൈന്‍ പ്രൊഫൈല്‍ ചിത്രമാക്കി മാറ്റിയിട്ടുണ്ട്.

20994377_10214334250534619_5417182566439132072_n

ഈ ആശയവുമായി യൂറോപ്പിലുടനീളം സഞ്ചരിച്ച് കേരളത്തിന്റെ മഹത്വം വിദേശികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ വിപിന്‍ യാത്ര തുടങ്ങിയത്.

പാരീസ്, ബര്‍ലിന്‍, ആംസ്ററര്‍ഡാം ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ വിദേശികള്‍ക്കൊപ്പവും. മലയാളികൾക്കൊപ്പവും വിപിൻ ചർച്ചകൾ നടത്തും.

20953883_10214201376894320_2712877496965365731_n

കേരളത്തിന്റെ HDI(Human Development Index) യൂറോപ്യന്‍ രാജ്യങ്ങളുമായി കിടപിടിക്കുന്നതാണെന്ന കണ്ടെത്തലുകളും, ഉയര്‍ന്ന ജീവിത നിലവാരം, പൂര്‍ണമായും ഡിജിറ്റലായ സംസ്ഥാനം, സാക്ഷരതയില്‍ ഒന്നാം സ്ഥാനം തുടങ്ങിയ ആശയങ്ങള്‍ വിവിധ ആളുകളുമായി പങ്കുവെയ്ക്കാനാണ് പരിപാടിയിലൂടെ ഉദേശിക്കുന്നത്.

Top