തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ പെട്ടുപോയിരിക്കുന്ന മലയാളികള്‍ക്ക് സഹായങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്‌സുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ 24×7 പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ അഫ്ഗാനിസ്ഥാന്‍ സെല്ലിനെയും സമീപിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട മുന്‍കൈയെടുത്ത പ്രധാനമന്ത്രിയോടും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയ വിദേശകാര്യ മന്ത്രാലയത്തോടും ഹൃദയപൂര്‍വ്വം നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.