ന്യൂഡല്‍ഹി : കേരളാഹൗസിന് മുന്നില്‍ കത്തിയുമായി മലയാളിയുടെ ആത്മഹത്യാഭീഷണി. മുഖ്യമന്ത്രി താമസിക്കുന്ന മുറിക്ക് മുന്നിലാണ് ആത്മഹത്യാശ്രമം നടന്നത്. സുരക്ഷാ സേന കത്തി പിടിച്ചുവാങ്ങി.
ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍രാജാണ് മുഖ്യമന്ത്രിയുടെ മുറിയുടെ മുന്നില്‍ കത്തിയുമായി എത്തിയത്. ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് എത്തിയത്. ജീവിക്കാന്‍ മാര്‍ഗമില്ലെന്നും മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും യുവാവ് പറഞ്ഞു.
വിമല്‍രാജിനെ പിടികൂടിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡല്‍ഹി പൊലീസിന് കൈമാറി.