‘മോനെ ഗോസ്വാമി നീ തീര്‍ന്നു’ ; മലയാളികളെ അധിക്ഷേപിച്ച അര്‍ണാബിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ മലയാളികളെ അധിക്ഷേപിച്ച റിപ്പബ്‌ളിക് ടി.വിയുടെ മാനേജിംഗ് ഡയറക്ടറും മാധ്യമ പ്രവര്‍ത്തകനുമായ അര്‍ണാബ് ഗോസ്വാമിക്കെതിരെ ഫേസ്ബുക്കില്‍ പ്രതിഷേധം ഉയരുന്നു.

അര്‍ണാബ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്‌ളിക്ക് ടി.വിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാലയാണ്.

അര്‍ണാബിന്റെ സര്‍ട്ടിഫിക്കറ്റ് കേരളത്തിന് വേണ്ടെന്നെന്ന് മലയാളികള്‍ കമന്റില്‍ പറയുന്നു. അര്‍ണാബിന്റെ പരാമര്‍ശത്തിനെതിരെ നടന്‍ അജു വര്‍ഗീസും രംഗത്തെത്തിയിരുന്നു. ‘മോനെ ഗോസ്വാമി നീ തീര്‍ന്നു’ എന്നാണ് അജു ഫേസ്ബുക്കില്‍ കുറിച്ചത്.

കേരളത്തെ സഹായിക്കാന്‍ യു.എ.ഇ പ്രഖ്യാപിച്ചെന്ന് പറയുന്ന 700 കോടിയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ഇന്ത്യയിലെ ഏറ്റവും നാണം കെട്ട ജനത എന്ന് കേരളീയരെ അര്‍ണാബ് വിശേഷിപ്പിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്.

Top