അല്‍ക്വയ്ദയില്‍ ചേര്‍ന്ന പാലക്കാട് സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടു

പാലക്കാട്: അല്‍ക്വയ്ദയില്‍ ചേര്‍ന്ന മലയാളി സിറിയയില്‍ കൊല്ലപ്പെട്ടു.

പാലക്കാട് ഹേമാംബിക നഗര്‍ സ്വദേശി അബൂബക്കര്‍ ആണ് കൊല്ലപ്പെട്ടത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു. പൊലീസ് സ്ഥിരീകരണം തേടുകയാണ്.

ഏപ്രില്‍ നാലിന് സിറിയയില്‍ അമേരിക്ക നടത്തിയ ആക്രമണത്തിലാണ് അബൂബക്കര്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.

2013 ജൂണിലാണ് അബു താഹിര്‍ വിദേശത്തേക്കു പോയത്. ഖത്തറിലുള്ള പിതാവിന്റെ അടുത്തേക്കു പോകുന്നുവെന്ന് പറഞ്ഞ പോയ താഹിര്‍ പിന്നീട് ഉംറയ്ക്കായി മക്കയിലേക്കു പോകുന്നുവെന്ന് വീട്ടില്‍ അറിയിച്ചിരുന്നു. പിന്നീട് കുറേക്കാലത്തേക്ക് ഇയാളെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല.

എന്നാല്‍ താന്‍ സിറിയയില്‍ എത്തി അല്‍ ഖായിദയില്‍ ചേര്‍ന്നുവെന്ന് ഇയാള്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. പിന്നീട് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

നേരത്തെ ഐഎസില്‍ ചേര്‍ന്ന യാക്കര സ്വദേശി ബെസ്റ്റിന്‍ എന്ന യഹിയ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി സന്ദേശം ലഭിച്ചിരുന്നു. പാലക്കാട്ടുകാരനായ യഹിയ അമേരിക്കക്കാരുമായുള്ള മുന്‍നിരപ്പോരാട്ടത്തില്‍ മരിച്ചുവെന്നാണ് ശനിയാഴ്ച വൈകീട്ട് ഒരു സംഘാംഗം കാസര്‍കോട്ടുള്ള ബന്ധുവിന് സന്ദേശമയച്ചത്.

Top