ആഷിക് അബുവിനെതിരെ പരാതിയുമായി പ്രവാസി മലയാളി വ്യവസായി

ashique abu

കൊച്ചി : സംവിധായകന്‍ ആഷിക് അബുവിനെതിരെ പരാതിയുമായി പ്രവാസി മലയാളി വ്യവസായി സി ടി അബുദുള്‍ റഹ്മാന്‍. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ആണ് പരാതി നല്‍കിയിരിക്കുന്നത്.

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനായി 2.40 കോടി രൂപയാണ് തന്റെ കമ്പനി മുതല്‍ മുടക്കിയത്. മുതല്‍ മുടക്കിനു പുറമെ 60 ശതമാനം ലാഭവിഹിതം കൂടി നല്‍കുമെന്നായിരുന്നു കരാര്‍. എന്നാല്‍ ആകെ ലഭിച്ചതു 1.85 കോടി രൂപ മാത്രമാണെന്ന് വ്യവസായി ആരോപിക്കുന്നു. ആഷിക് അബു എംഡിയായ ഒപിഎം ഡ്രീം മില്‍ സിനിമാസും വണ്‍നെസ് മീഡിയ മില്ലും ചേര്‍ന്നാണ് മഹേഷിന്റെ പ്രതികാരം നിര്‍മ്മിച്ചത്. പല തവണയായി 1.85 കോടി രൂപ മാത്രമാണ് നല്‍കിയത്, മുതല്‍മുടക്കില്‍ തന്നെ ബാക്കി 55 ലക്ഷം രൂപ നല്‍കാനുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.

കരാറിന്റെയും പണം നല്‍കിയതിന്റെയും രേഖകളും സഹിതമാണു പരാതി. ഈ ചിത്രത്തിനു തിയേറ്റര്‍ കലക്ഷനായി എട്ടു കോടി രൂപയും, സാറ്റലൈറ്റ് ഇനത്തില്‍ നാലു കോടിയും, റീമേക്ക് അവകാശം നല്‍കിയ ഇനങ്ങളിലായി രണ്ടു കോടിയിലേറെ രൂപയും ലഭിച്ചിട്ടും ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. മധ്യസ്ഥര്‍ മുഖേനയും ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി ശ്രമിച്ചിരിന്നുവെന്നും എന്നാലും ഫലമുണ്ടായില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Top