ഡല്‍ഹിയില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. തൃശൂര്‍ സ്വദേശി സേതുമാധവന്‍(60) ആണ് മരിച്ചത്. രാവിലെ ഏഴരയോടെയാണ് അന്ത്യം. ഇയാള്‍ കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പതിനേഴായി.

അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പത് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനുള്ളില്‍ 86,432 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 40,23,179 ആയി.

Top