എവർട്ടൻ വനിതാ ടീമിന്‍റെ പരിശീലക സംഘത്തിൽ ഇടംനേടി മലയാളി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് എവര്‍ട്ടനിന്റെ വനിതാ ടീമിന്റെ പരിശീലക സംഘത്തില്‍ ഇടംനേടി കോഴിക്കോട് വടകര സ്വദേശി. സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ചായാണ് വടകര സ്വദേശിയായ സൈഫുല്ല ടീമിനൊപ്പം ചേരുന്നത്. എഫ്.എ വിമന്‍സ് സൂപ്പര്‍ ലീഗിലാണ് എവര്‍ട്ടന്‍ വനിതാ ടീം പന്തുതട്ടുന്നത്.

സ്‌പോര്‍ട്‌സ് ആന്‍ഡ് എക്‌സര്‍സൈസ് സയന്‍സില്‍ ബിരുദധാരിയായ സൈഫുള്ള കഴിഞ്ഞ സീസണില്‍ കേരള പ്രീമിയര്‍ ലീഗ് ക്ലബായ ലൂക്കാ സോക്കര്‍ ക്ലബ്ബിന്റെ സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ചായിരുന്നു. ഐ.എസ്.എല്‍ ക്ലബായ ചെന്നൈയിന്‍ എഫ്.സിക്കൊപ്പം പ്രവര്‍ത്തിച്ച പരിചയവുമുണ്ട്

സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ്ങില്‍ ബിരുദാനന്ദര ബിരുദം ലക്ഷ്യമിട്ടാണ് സൈഫു ഇംഗ്ലണ്ടിലേക്ക് വണ്ടികയറിയത്. വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധി സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് പരിശീലകര്‍ അപേക്ഷിച്ചിരുന്നു. ഘട്ടം ഘട്ടമായി നടത്തിയ തെരഞ്ഞെടുപ്പിന് ശേഷം തയാറാക്കിയ 21 പേരുടെ അന്തിമ പട്ടികയില്‍ ഇടംനേടി.

പിന്നാലെ ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചു. കോഴ്സിന്റെ ഭാഗമായി നടത്തിയ ടെസ്റ്റുകള്‍ക്ക് ശേഷമാണ് എവര്‍ട്ടന്‍ വനിതാ ടീമില്‍ ഒരു വര്‍ഷത്തേക്ക് പരിശീലകാനായി നിയമനം ലഭിച്ചത്.

 

Top